ഉമ്മന്‍ചാണ്ടി പട്ടേലുമായി ഇന്ന് ചര്‍ച്ച നടത്തും
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ഫിബ്രവരി 17 വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും അഹമ്മദ് പട്ടേലുമായും ബുധനാഴ്ച ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ കുറിച്ച് തന്റെ നിലപാട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍ വ്യാഴാഴ്ച പട്ടേലുമായി വീണ്ടും നടത്തുന്ന ചര്‍ച്ചക്ക്് പ്രത്യേക പ്രാധാന്യമുണ്ട്.
വ്യാഴാഴ്ച ഔദ്യോഗിക ചര്‍ച്ചകളും ഉമ്മന്‍ചാണ്ടി നടത്തുന്നുണ്ട്. വാണിജ്യമന്ത്രി കമല്‍നാഥുമായും റെയില്‍വെ സഹമന്ത്രി ആര്‍. വേലുവുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ചനനടത്തും. കമല്‍നാഥുമായി വൈകുന്നേരം 4.30നാണ് ചര്‍ച്ച. കേരളത്തിലെ നാണ്യവിളകളുടെ തകര്‍ച്ച ചര്‍ച്ചാവിഷയമാവും.
റെയില്‍വെ ബജറ്റിന് മുന്നോടിയായി വേലുമായി നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും.












Click it and Unblock the Notifications