ഐ ഗ്രൂപ്പിനോട് വിട്ടുവീഴ്ചയില്ലെന്ന് ഉമ്മന്‍ചാണ്ടി
ദില്ലി: സമ്മര്‍ദ തന്ത്രങ്ങള്‍ വഴി സ്ഥാനമാനങ്ങള്‍ നേടാനുള്ള ഐ ഗ്രൂപ്പിന്റെയും കെ കരുണാകരന്റെയും തന്ത്രങ്ങള്‍ക്കു വഴങ്ങാനാലില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതായി അറിയുന്നു. അനാവശ്യ വിട്ടുവീഴ്ചകള്‍ ചെയ്ത് ഐ ഗ്രൂപ്പിനെ പ്രീണിപ്പിക്കാനുള്ള നയങ്ങളാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നതെങ്കില്‍ അതു നടപ്പാക്കാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രനേതാക്കളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പരസ്പരധാരണയിലൂടെ തെരഞ്ഞെടുപ്പു നടത്താനുള്ള നിര്‍ദേശത്തോടും ഉമ്മന്‍ചാണ്ടി എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പു നടത്തി പാര്‍ട്ടി നേതാക്കളെ കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫെബ്രവരി 16 ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം ദില്ലിയിലെത്തിയ മുഖ്യമന്ത്രി സോണിയാഗാന്ധിയുമായും തുടര്‍ന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷം സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ തുടരുന്നതോടൊപ്പം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അനാവശ്യ സമ്മര്‍ദങ്ങളുണ്ടാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് ഭരണത്തെ ദുര്‍ബലമാക്കുമെന്ന് മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന.
ആരുമായും ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ഐ ഗ്രൂപ്പ് ഉയര്‍ത്തിയിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹിക്കേണ്ടത് പാര്‍ട്ടിയാണെന്നും ഉമ്മ്ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications