ജയേന്ദ്രയുടെ ജാമ്യാപേക്ഷ 22ലേക്ക് മാറ്റി
ചെന്നൈ: തിരുക്കൊഷ്ടിയൂര്‍ മാധവനെ മര്‍ദിച്ച കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചെന്നൈയിലെ ഒരു സെഷന്‍സ് കോടതി ഫെബ്രവരി 22ലേക്കു മാറ്റി.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കേസ് മാറ്റിയത്.
മഠത്തിലെ ജോലിക്കാരനായ തിരുക്കൊഷ്ടിയൂര്‍ മാധവനെ 2004 ആഗസ്തില്‍ മര്‍ദിച്ചുവെന്നതാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ഈ കേസില്‍ ജയേന്ദ്ര സരസ്വതിയെ അറസ്റു ചെയ്യാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ശങ്കരരാമന്‍ വധക്കേസില്‍ നവംബര്‍ 11ന് അറസ്റിലായി ജയേന്ദ്രക്ക് ജനവരി 11ന് ജാമ്യം ലഭിച്ചിരുന്നു.












Click it and Unblock the Notifications