Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി ബില്‍: കരട് രൂപം തയ്യാറായി

കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറികളുടെ പ്രവര്‍ത്തനം തടഞ്ഞ് സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കാനായി സര്‍ക്കാര്‍ തയാറാക്കുന്ന പുതിയ ബില്ലിന്റെ കരട് രൂപം തയ്യാറായി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിച്ചേക്കും.

ഓണ്‍ലൈന്‍ ലോട്ടറികളെ ചൂതാട്ട നിയമത്തിന്റെ പരിധിയില്‍ പെടുത്തും. ഇതിനായി 1960ല്‍ തയ്യാറാക്കിയ ചൂതാട്ട നിയമത്തില്‍ ഭേദഗതികള്‍ വരുത്തും. ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് പുതിയ ബില്ലില്‍ അധികാരം നല്‍കും. . ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങള്‍ അടപ്പിക്കാനും ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ടാകും. സബ് ഇന്‍സ്പെക്ടര്‍ തസ്തികയ്ക്ക് മുകളിലുള്ള പൊലീസ് അധികാരികള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെനിയമ നടപടിയെടുക്കാന്‍ അധികാരമുണ്ടാകും.

ഈ ബില്‍ പ്രകാരം ഓണ്‍ലൈന്‍ ലോട്ടറികള്‍ വില്‍ക്കാന്‍ വേണ്ട ഒത്താശ ചെയ്യുന്നതും ഓണ്‍ലൈന്‍ ലോട്ടറി വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവും 1000രൂപ പിഴയും ഇതിനു ശിക്ഷയായി ലഭിക്കാം

ലോട്ടറി കേസിലുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കു വിധേയമായിട്ടാകും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുക. ഓണ്‍ലൈന്‍ ലോട്ടറികളുടെ പൂര്‍ണ്ണ നിരോധനം ഇതിലൂടെ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പ്രതിപക്ഷവും ബില്ലിനെ അനുകൂലിക്കും. ബില്‍ എത്രയും വേഗം നിയമമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പുതിയ ബില്‍ സഭ പാസാക്കുന്നതോടെ സമ്പൂര്‍ണ്ണ ലോട്ടറി നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+