റിട്ടേണിംഗ് ഓഫീസര്‍മാരുടെ ലിസ്റ് ഉടന്‍: മുല്ലപ്പള്ളി
കണ്ണൂര്‍: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
കേരളത്തിലുള്ളവരെ തന്നെയാണ് റിട്ടേണിംഗ് ഓഫീസര്‍മാരായി പരിഗണിക്കുന്നത്. എല്ലാവരും അംഗീകരിക്കുന്നവരെ റിട്ടേണിംഗ് ഓഫീസര്‍മാരായി നിയമിക്കാനാണ് തീരുമാനം. വേണമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ളവരെ റിട്ടേണിംഗ് ഓഫീസര്‍മാരായി നിയമിക്കുന്ന കാര്യവും പരിഗണിക്കും.
പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ. കരുണാകരനുമായി ചര്‍ച്ച നടത്തും. പ്രാഥമിക ലിസ്റ് അദ്ദേഹത്തെ കാണിച്ചപ്പോള്‍ അദ്ദേഹം ചില വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. കരുണാകരനുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഉടന്‍ പട്ടിക പ്രഖ്യാപിക്കും.
കേരളത്തിലെ കോണ്‍ഗ്രസിലുള്ളവര്‍ എല്ലാവരും സംഘടനാ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ട്. നോമിനേറ്റ് ചെയ്ത ഭാരവാഹികളുടെ കീഴിലാണ് കോണ്‍ഗ്രസിന് ഇത്രയും ശക്തിക്ഷയമുണ്ടായതെന്ന് ബോധ്യമായിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications