ആദ്യം പുറത്താക്കേണ്ടത് ഉമ്മന്‍ചാണ്ടിയെ: മുരളി
തൃശൂര്‍: അച്ചടക്കലംഘനത്തിന്റെ പേരില്‍ ഐ ഗ്രൂപ്പിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നതെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് ഉമ്മന്‍ചാണ്ടിയെ തന്നെയാണെന്ന് കെ. മുരളീധരന്‍.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരന് പങ്കുണ്ടെന്ന് പ്രസംഗിച്ചുനടന്നത ് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന് മുരളി ചൂണ്ടിക്കാട്ടി. ഫിബ്രവരി 17 വ്യാഴാഴ്ച തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
ഏകാധിപത്യരീതിയിലാണ് ഉമ്മന്‍ചാണ്ടി പെരുമാറുന്നത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ അദ്ദേഹം കെ. കരുണാകരനെ പോലും ക്ഷണിച്ചില്ല. എല്ലാ മുന്‍മുഖ്യമന്ത്രിമാരെയും ക്ഷണിക്കാതെ താനും പങ്കെടുക്കില്ലെന്ന് ആന്റണി പോലും പറഞ്ഞു. ഈ കാരണത്താലാണ് ആന്റണി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.
തനിക്ക് തിരഞ്ഞെടുപ്പിലൂടെയല്ലാതെ ഒരു സ്ഥാനവും ആവശ്യമില്ല. സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസര്‍മാരെ കേരളത്തില്‍ നിന്ന് പുറത്തുനിന്ന് കൊണ്ടുവരണം.
ഐ ഗ്രൂപ്പ് എല്ലാ കാര്യങ്ങളും ആരെയും പേടിക്കാതെ തുറന്നുപറയും. താനും ആന്റണിയും തമ്മിലുള്ള ബന്ധം തകര്‍ത്തത് ആരാണെന്ന് അറിയാമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications