എം. എന്‍. വിജയനെതിരെ പിണറായി
കയ്യൂര്‍: ദേശാഭിമാനി വാരിക പത്രാധിപര്‍ എം. എന്‍. വിജയന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാഠം മാസികയുടെ ഉപജ്ഞാതാവ് പ്രൊഫ. സുധീഷാണെന്നാണ് നേരത്തെ കരുതിയിരുന്നതെന്നും എന്നാല്‍ എം. എന്‍. വിജയനാണ് പാഠത്തിന്റെ ഉപജ്ഞാതാവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിണറായി തുറന്നടിച്ചു. സിപിഎം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പിണറായി എം. എന്‍. വിജയനെതിരെ ആഞ്ഞടിച്ചത്.
വലതുപക്ഷത്തിന്റെ ചേരിയില്‍ നിന്നുകൊണ്ടാണ് എം. എന്‍. വിജയന്‍ സിപിഎമ്മിനെതിരെ തിരിയുന്നത്. ഇടതുപക്ഷ വ്യതിയാനമാണ് അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്- പിണറായി പറഞ്ഞു. സിപിഎം വലത്തോട്ടുചായുകയാണെന്ന എം. എന്‍. വിജയന്റെ ഒരു ലേഖനത്തിലെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും പുറമെ നിന്നാരും പാര്‍ട്ടിയെ നന്നാക്കാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയില്‍ നാലാം ലോക വാദികളുണ്ടെന്നത് വിജയനും കൂട്ടരും ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന പ്രചാരണമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications