എസ്എസ്എല്‍സി ഐടി പ്രായോഗിക പരീക്ഷ തുടങ്ങി
തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രായോഗിക പരീക്ഷ ഫിബ്രവരി 17 വ്യാഴാഴ്ച തുടങ്ങി. 28നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്.
2652 പരീക്ഷാകേന്ദ്രങ്ങലിലായി 4,78,809 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. അധ്യാപകസംഘടനകളുടെ വിവാദത്തെയും നിയമനടപടിയെയും തുടര്‍ന്ന് ഐടി പ്രായോഗിക പരീക്ഷ വിവാദമായിരുന്നു.
സ്വകാര്യ ഏജന്‍സിയുടെ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നതിന്റെ പേരിലാണ് അധ്യാപകസംഘടനകള്‍ ഐടി പ്രായോഗിക പരീക്ഷക്കെതിരെ രംഗത്തുവന്നത്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടായതിനെ തുടര്‍ന്നാണ് പരീക്ഷ നടത്താനുള്ള അന്തരീക്ഷമുണ്ടായത്. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാക്കുന്ന സോഫ്റ്റ്വേറായിരിക്കും പരീക്ഷക്ക് ഉപയോഗിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.
വേണ്ടത്ര വിജ്ഞാനമോ പഠനസാഗ്രികളോ നല്‍കാതെയാണ് ഐടി പ്രായോഗികപരീക്ഷ നടത്തുന്നതെന്നും അതിനാല്‍ പരീക്ഷ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications