ശ്രീലങ്കയില്‍ അമൃതാനന്ദമയി മഠം വീടുകള്‍ നിര്‍മിക്കും
കൊളംബോ: ശ്രീലങ്കയിലെ സുനാമി ദുരിതബാധിതര്‍ക്കായി മാതാ അമൃതാനന്ദമയി 300 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്ഷണത്തെ തുടര്‍ന്ന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയിലെത്തിയ മാതാ അമൃതാനന്ദമയി അറിയിച്ചതാണ് ഇക്കാര്യം.
ജനവരി 16 ബുധനാഴ്ച ശ്രീലങ്കയിലെത്തിയ മാതാ അമൃതാനന്ദമയി ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുമായി കൂടിക്കാഴ്ച നടത്തും. ലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നിടത്താകും വീടുകള്‍ നിര്‍മ്മിക്കുക . സാഹചര്യമനുവദിക്കുകയാണെങ്കില്‍ പിന്നീട് കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ പണം നല്‍കുമെന്നും അമൃതാനന്ദമയി അറിയിച്ചു.
സുനാമി നാശമുണ്ടായ ഇന്ത്യന്‍ പ്രദേശങ്ങളിലെ പുരനുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനനന്ദമയി 100 കോടി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications