Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ജനസംഖ്യയില്‍ ലോകത്ത് നാലാമത്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 10 സ്ഥലങ്ങളില്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടുന്നതായി അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നിവയാണിവ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ് മുംബൈ.

ഈ മൂന്നു സ്ഥലങ്ങളിലും കൂടി 4.79 കോടി ജനങ്ങളുള്ളതായാണ് കണക്ക്. മുംബൈയില്‍ 1.83 കോടി, ദില്ലിയില്‍ 1.53 കോടി, കൊല്‍ക്കത്തിയില്‍ 1.43 കോടി എന്നിങ്ങനെയാണ് ജനസംഖ്യ.

ജപ്പാനിലെ ടോക്കിയോ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം- 3.53 കോടി. രണ്ടാംസ്ഥാനം 1.92 കോടി ജനങ്ങളുള്ള മെക്സിക്കോയ്ക്കാണ്. മൂന്നാംസ്ഥാനം യുഎസിലെ ന്യൂയോര്‍ക്ക്-നെവാര്‍ക്ക് പ്രദേശത്തിനാണ്. 1.85 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. മുംബൈയ്ക്കൊപ്പം സാവോപോളോയും ബ്രസീലും ജനസംഖ്യയില്‍ നാലാം സ്ഥാനത്തുണ്ട്. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ്, ഇന്തനേഷ്യയിലെ ജക്കാര്‍ത്ത, ചൈനയിലെ ഷാംഗ്ഹായ് എന്നിവയാണ് കൂടുതല്‍ ജനസംഖ്യയുള്ള മറ്റ് നഗരങ്ങള്‍.

നഗരങ്ങളിലെ ജനസംഖ്യ കൂടിവരുന്നതായും വയസായവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആകെയുള്ള ജനസംഖ്യയായ 650 കോടിയില്‍ 320 കോടിയും ജീവിക്കുന്നത് നഗരപ്രദേശങ്ങളിലാണെന്നും 2007ടെ ഇത് 500 കോടി കവിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യാത്തോത് വര്‍ദ്ധിച്ചു വരുന്നതായും യുഎന്‍ സാമ്പത്തിക, സാമൂഹ്യകൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+