കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടനാ തെരഞ്ഞെടുപ്പ് വേണം: ആന്റണി

  • By Staff
Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുന്‍ മുഖ്യമന്ത്രി എകെആന്റണി വ്യക്തമാക്കി. എന്നാല്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങള്‍ പിടിച്ചു വച്ച് ജീവനക്കാരെയും അദ്ധ്യാപകരേയും യുഡിഎഫ് സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളിവിടില്ല. ശമ്പള പരിഷ്കരണ നടപടികള്‍ എത്രയും പെട്ടെ ന്ന് നടപ്പാക്കും. ആരെയും വേദനിപ്പക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമി ല്ല.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ടു വേണം കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കാന്‍. ഇന്ന് നേതാക്കള്‍ പലരും സ്വന്തം കാര്യങ്ങളും മറ്റു കലാപരിപാടികളും നോക്കി പ്രവര്‍ത്തിക്കുകയാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് ആധിപത്യം വീണ്ടും ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X