സിപിഎം സമ്മേളനം സുര്‍ജിത് ഉദ്ഘാടനം ചെയ്യും
മലപ്പുറം: പതിനേട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മലപ്പുറത്തു നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനം ഫെബ്രവരി 19 ശനിയാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയ കേന്ദ്ര നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
കോഴിക്കോട് റോഡില്‍ പ്രത്യേകം തയ്യാറാക്കിയ ഇകെ നായനാര്‍ നഗറിലാണ് ഉദ്ഘാടനസമ്മേളനവും തുടര്‍ന്നുള്ള പ്രതിനിധി സമ്മേളനവും നടക്കുക.
21 വരെ പ്രതിനിധി സമ്മേളനം തുടരും. 22ന് രണ്ടുമണിക്ക് റെഡ് വളണ്ടിയര്‍ മാര്‍ച്ചും മൂന്നുമണിക്ക് ബഹുജനറാലിയുമുണ്ട്. മലപ്പുറം കോട്ടപ്പുറം മൈതാനിയിലാണ് റാലി സമാപിക്കുക. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.












Click it and Unblock the Notifications