കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്ക നടപടിയെടുക്കാന്‍ കഴിയില്ല:കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അച്ചടക്ക വിരുദ്ധമായി യാതൊന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഐ ഗ്രൂപ്പിനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ കഴിയില്ലെന്ന് കെ. കരുണാകരന്‍. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുക മാത്രമെ താന്‍ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രിയോട് ഐ ഗ്രൂപ്പിനായി സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടുവെന്ന പ്രചരണം സത്യവിരുദ്ധമാണെന്നും കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ ഭരണം നന്നാവാന്‍ കഴിയുന്നത്ര സഹിച്ച് മുന്നോട്ട് പോയി. ഇനിയത് സാധിക്കില്ല. പറയുന്നതിനെതിരെയാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നതെന്നുംഒരു കാര്യവും ആരോടും ആലോചിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ലക്ഷ്യമില്ല. കെടിഡിസി ചെയര്‍മാനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. ഐ ഗ്രൂപ്പിനെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറാകുമോയെന്നും കരുണാകരന്‍ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X