മാറാട്: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ചുള്ള എല്ലാ രഹസ്യാന്വേഷണ രേഖകളും ഹാജരാക്കാന്‍ മാറാട് ജ്യുഡീഷ്യല്‍ കമ്മീഷന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് അഞ്ചിനു മുന്‍പ് ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
2003ലെ കൂട്ടക്കൊലയ്ക്ക് തൊട്ട് മുന്‍പ് മാറാട് കലാപ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതായി അന്ന് മാറാട് പ്രദേശത്ത് രഹസ്യാന്വേഷണ ചുമതലയുണ്ടായിരുന്ന ഹെഡ്കോണ്‍സ്റബിളായിരുന്ന പി എം നാരായണന്‍ കമ്മീഷന് മൊഴി നല്‍കി. ഡിവൈഎസ്പി രാജ്മോഹനാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും നാരായണന്‍ അറിയിച്ചു. ആദ്യമായാണ് കലാപ സാധ്യതയെ പറ്റി വിവരം ലഭിച്ചിരുന്നെന്ന് കമ്മീഷന് ഒരു പൊലീസ് ഉദ്ദ്യോഗസ്ഥന്‍ മൊഴി നല്‍കുന്നത്.
പൊലീസുകാരനായിരുന്നു നാരായണന്‍.ബേപ്പൂര്‍ കടല്‍ക്കരയില്‍ ആയുധങ്ങള്‍ കുഴിച്ചിടുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞു നടത്തിയ റെയ്ഡില്‍ ആയുധമൊന്നും കണ്ടെടുത്തില്ല.
പരിശോധന നടത്താനുണ്ടായ കാലതാമസമാകാം ഇതിനു കാരണമെന്നും നാരായണന്‍ കമ്മീഷനെ അറിയിച്ചു. മാറാട്ടെ ഹിന്ദുക്കളും മുസ്ലീങ്ങളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കലാപം നടക്കുന്നതിന് ഒരാഴ്ച മുപാണ് മേലുദ്ദ്യോഗസ്ഥനെ രേഖാമൂലം ഈ വിവരങ്ങള്‍ നാരായണന്‍ അറിയിച്ചത്.
ഈ മൊഴി പരിഗണിച്ചാണ് ഇതുസംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. കമ്മീഷന്റെ അവശ്യമനുസരിച്ച് പൊലീസ് അപ്രധാനങ്ങളായ രണ്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications