ഹിന്ദുസഖ്യം പരാജയപ്പെടും: പി ഗോവിന്ദപിള്ള
കൊല്ലം: എന്‍എസ്എസ്-എസ്എന്‍ഡിപി പദ്ധതിയായ ഹിന്ദുസഖ്യം പരാജയപ്പെടുമെന്ന് എല്‍ഡിഎഫ് നേതാവ് പി ഗോവിന്ദപിള്ള. പിന്നോക്ക സമുദായക്കാര്‍ക്കുള്ള സംവരണം ഇപ്പോഴും മുഖ്യപ്രശ്നമായി അവശേഷിക്കുന്നതു കൊണ്ടാണ് സഖ്യം പരാജയപ്പെടുമെന്നു താന്‍ പറഞ്ഞതെന്നും അദ്ദേേഹം അറിയിച്ചു.
എന്‍എസ്എസ് പിന്നോക്കസമുദായക്കാര്‍ക്കു സംവരണമേര്‍പ്പെടുത്തുന്നതിനെതിരാണ്. ഹിന്ദു സഖ്യം ബലപ്പെടുത്തുന്നതിനു വേണ്ടി തന്റെ സമുദായക്കാര്‍ക്കുള്ള സംവരണസാധ്യതകള്‍ക്കെതിരായ നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്നത്. ഈ സഖ്യത്തില്‍ വെള്ളാപ്പള്ളിക്കു സ്ഥാപിതതാല്‍പര്യങ്ങളുണ്ടെന്നാണ് സംവരണത്തിനെതിരായ നിലപാടു കാണിക്കുന്നതെന്നും ഗോവിന്ദപിള്ള പറഞ്ഞു.












Click it and Unblock the Notifications