Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളപരിഷ്കരണ കമ്മീഷന്‍ ഉടന്‍: മുഖ്യമന്ത്രി

പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി ഉടന്‍ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ നെല്ലുസംഭരണത്തിനായി സ്ഥിരം സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ സഹകരണസംഘങ്ങള്‍ വഴിയാണ് നെല്ലുസംഭരണം നടത്തുക. അടുത്ത തവണ കെഎഫ്സി, സിവില്‍ സപ്സൈസ് കോര്‍പ്പറേഷനുകള്‍ വഴി നെല്ലു സംഭരിക്കും.സംസ്ഥാനത്ത് ഫെബ്രവരി 19 ശനിയാഴ്ച മുതല്‍ നെല്ലു സംഭരണം തുടങ്ങുമെന്നും മുഖ്യമമന്ത്രി അറിയിച്ചു. നെല്ലുകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

കുരുമുളകു സംഭരണത്തിന് മാര്‍ക്കറ്റ് ഫെഡിന് ആവശ്യമുള്ള തുക നല്‍കാന്‍ സഹകരണബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന കുരുമുളക് സംഭരണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുടെയും മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, സംസ്ഥാന സഹകരണബാങ്ക് എന്നിവയുടെ പ്രതിനിധികളുടെയും യോഗം ഫെബ്രുവരി 22ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+