സുനാമി ബാധിതര്‍ക്ക് റവന്യൂ റിക്കവറി ഇല്ല
കൊല്ലം: സുനാമി ദുരിത ബാധിതരെ റവന്യു റിക്കവറിയില്‍ നിന്ന് ഒഴിവാക്കിയതായി റവന്യൂ മന്ത്രി കെ എം മാണി അറിയിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ഇളവ്.
എന്നാല്‍ റിക്കവറി നടപടികള്‍ തുടരാന്‍ മൂന്നു വകുപ്പുകളെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വില്‍പന നികുതി, എക്സൈസ്, മോട്ടോര്‍ വാഹനം എന്നിവയാണ് അവ. ദുരിത ബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഇവര്‍ക്കു ബാങ്ക് വായ്പയ്ക്കുള്ള നടപടി ലഘൂകരി ക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.സുനാമി ബാധിതര്‍ക്കുള്ള താത്കാലിക വീടുകള്‍ 28 നകം പൂര്‍ത്തിയാകും. സ്ഥിരം വീടുകള്‍ ലഭിക്കാനര്‍ഹതയുള്ള 929 കുടുംബങ്ങളുടെ പട്ടിക തയാറായി.
വീടുകള്‍ നിര്‍മിക്കാന്‍ തയാറായ വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇതു വീതിച്ചു നല്‍കും. ഒരാഴ്ചയ്ക്കകം പണി തുടങ്ങുമെന്നും മാണി അറിയിച്ചു. എല്ലാ ആഴ്ചയും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തും.
തൊഴില്‍ വകുപ്പ് മന്ത്രി ബാബു ദിവാകരനാണു ഇതിന്റെ മേല്‍നോട്ട ചുമതല.












Click it and Unblock the Notifications