Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്രസമിതി

ദില്ലി: കാസര്‍ഗോഡ് ജില്ലയില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നും ഇതെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തതായി അറിയുന്നു.

ജനങ്ങളുടെ ആശങ്ക മുന്‍നിര്‍ത്തി കേരളത്തില്‍ മാത്രം താല്‍ക്കാലികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തടയുകയാണ് നല്ലതെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

സമിതിയുടെ നിര്‍ദേശങ്ങളെക്കുറിച്ച് കേന്ദ്രകൃഷിമന്ത്രാലയം പരിഗണിച്ചു വരികയാണ്. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ കീടനാശിനിക്കമ്പനിയുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്റെ ഉപയോഗത്തെയും അതുയര്‍ത്തുന്ന പ്രശ്നങ്ങളെയും കുറിച്ച് വിവിധ സമിതികളുടെ പഠനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിച്ചത്. ദുബൈ കമ്മറ്റി, കാര്‍ഷിക സര്‍വകലാശാല എന്നിവ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന റിപ്പോര്‍ട്ടു നല്‍കി വിവാദം സൃഷ്ടിച്ച ദുബൈ കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചാണ് വിദഗ്ധ സമിതി എന്‍ഡോസള്‍ഫാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+