പപ്പു യാദവിനെ തീഹാര്‍ ജയിലിലേക്കു മാറ്റി
ദില്ലി: ആര്‍ജെഡി എംപി പപ്പു യാദവിനെ പാറ്റ്നയിലെ ബേയൂര്‍ ജയിലില്‍ നിന്നും തീഹാര്‍ ജയിലിലേക്കു മാറ്റി. കനത്ത സുരക്ഷാസജ്ജീകരണങ്ങളാണ് പപ്പു യാദവിനെ കൊണ്ടുവരുന്നതിനോട് അനുബന്ധിച്ച് ദില്ലി റെയില്‍വെ സ്റേഷനില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
പപ്പു യാദവിനെ തീഹാര്‍ ജയിലിലേക്കു മാറ്റാന്‍ ഫിബ്രവരി 14 തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ദില്ലി റെയില്‍വേ സ്റേഷനില്‍ പപ്പു യാദവ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധമുയര്‍ത്തി. പപ്പു യാദവ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തിനെതിരെ കുറ്റമാരോപിക്കുകയാണെന്നും അനുയായികള്‍ കുറ്റപ്പെടുത്തി. പപ്പു യാദവിനെ പിന്നീട് പൊലീസ് ബന്തവസില്‍ ജയിലിലേക്കു കൊണ്ടുപോയി.
സിപിഎം എംഎല്‍എ അജിത് സര്‍ക്കാര്‍ കൊലക്കേസില്‍ അറസ്റിലായ പപ്പു യാദവ് ജയിലിനുള്ളില്‍ ആധുനികസൗകര്യങ്ങളോടെയാണു കഴിയുന്നതെന്ന് പരാതിയുയര്‍ന്നിരുന്നു. തന്റെ സെല്ഫോണടക്കമുള്ള സൗകര്യങ്ങള്‍ യാദവ് ഉപയോഗിക്കുന്നതായും തെളിഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് പപ്പു യാദവിനെ തീഹാര്‍ ജയിലിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.