വിസ വ്യവസ്ഥകള്‍ ലളിതമാക്കും: ബ്രിട്ടീഷ് സെക്രട്ടറി
ദില്ലി: ഇന്ത്യാക്കാര്‍ക്ക് ഇംഗ്ലണ്ടിലേക്ക് വിസ ലഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അറിയിച്ചു. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ അദ്ദേഹം ഇന്തോ-പാര്‍ലമെന്ററി ഫോറത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
26,000 വിസകളാണ് ബ്രിട്ടന്‍ ഒരു വര്‍ഷം ഇന്ത്യാക്കാര്‍ക്ക് അനുവദിക്കുന്നത്. മറ്റു രാജ്യക്കാര്‍ക്കാര്‍ക്കും ഇത്രയും വിസകളനുവദിക്കുന്നില്ല.
ബ്രിട്ടനിലേക്ക് വിവിധ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വിസകളുടെ എണ്ണം ഇനിയുമുയര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒഒ












Click it and Unblock the Notifications