സര്‍ക്കാര്‍ ലിസ്റ് പ്രകാരം വീട് നിര്‍മിക്കും: അമ്മ
തിരുവനന്തപുരം: സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്നുപോകാന്‍ തയ്യാറാണെന്ന് മാതാ അമൃതാനന്ദമയി. സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ് അനുസരിച്ച് വീടു നിര്‍മിച്ചുനല്‍കാന്‍ മഠം തയ്യാറാണെന്നും അമ്മ പറഞ്ഞു.
ആദ്യം സര്‍ക്കാര്‍ നിലപാടുകളില്‍ പ്രയാസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതേ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. അന്യോന്യം വിട്ടുവീഴ്ച ചെയ്യേണ്ടതാവശ്യമാണ്. മറ്റു കുറേപേര്‍ കൂടി വീടു നിര്‍മിച്ചുനല്‍കാന്‍ തയ്യാറായി എത്തിയിട്ടുണ്ട്. അവര്‍ക്കും അവസരം ലഭിക്കണം. സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ് കരയോഗം, പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യും.
ശ്രീലങ്കന്‍ സര്‍ക്കാരുമായി ഒന്നിക്കണമെന്ന് തമിഴ്പുലികള്‍ക്കു താല്‍പര്യമുണ്ടെന്നും എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ അഭ്യന്തരപ്രശ്നത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമ്മ പറഞ്ഞു.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ അമൃതാനന്ദമയി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications