മതപരിവര്‍ത്തനം തടയണം: ബിജെപി
പത്തനംതിട്ട: മതപരിവര്‍ത്തനം തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കൃഷ്ണദാസ് പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമാണ്. ജനങ്ങളെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ കേസുകളെടുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്.
ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിനെതിരാണ്. അതുകൊണ്ടുതന്നെ മതിപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. മതപരിവര്‍ത്തനത്തിനെതിരായ പ്രതിഷേധനടപടികളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
കിളിമാനൂരും ഒളവണ്ണയിലും നടന്ന സംഭവങ്ങളുടെ പിന്തുടര്‍ച്ചയായാണ് ബുധനൂരും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ ആക്രമണമുണ്ടായതെന്നും മിഷണറിമാരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications