പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഗോളപരിസ്ഥിതി സമ്മേളനമായ പൃഥ്വി 2005 ല്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജൈവകൃഷിക്കും പരിസ്ഥിതിക്കനുകൂലമായ വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സന്തുലനം പാലിക്കാത്തതു മൂലമാണ് ലോകത്തു ജനങ്ങള്‍ക്കു പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്ടിയ പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രി എം. ജി. കെ മേനോനും ചടങ്ങില്‍ പങ്കെടുത്തു.
സ്വദേശി സയന്‍സ് മൂവ്മെന്റും സംസ്ഥാനസര്‍ക്കായും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന പൃഥ്വി 2005നോടനുബന്ധിച്ച് വിവിധ സെമിനാറുകള്‍ കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി സംബന്ധമായ വസ്തുക്കളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 21 രാജ്യങ്ങളില്‍ നിന്നായി 3000ളം പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം ഫിബ്രവരി 28നു സമാപിക്കും.












Click it and Unblock the Notifications