കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഹാജരാക്കാം: മുരളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി പ്രസംഗിച്ചുവെന്നതിന് തെളിവുകള്‍ ഹാജരാക്കാമെന്ന് കെ. മുരളീധരന്‍.

കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗത്തിന്റെ ടേപ്പുകളും പത്രകട്ടിംഗുകളും തങ്ങളുടെ കൈവശമുണ്ടെന്ന് മുരളി വെളിപ്പെടുത്തി. കോഴിക്കോട് വടക്കന്‍ മേഖലയിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ ഉണ്ടാക്കിയതു പോലെ മതേതര ശക്തികളുമായി സഖ്യമുണ്ടാക്കും. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ വിജയത്തിനായി നീക്കുപോക്കുണ്ടാക്കും. ഉമ്മന്‍ചാണ്ടി വിചാരിച്ചാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റ കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാനാവില്ല.

ഐ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു വരുന്നവര്‍ക്കുള്ള മറുപടിയായിരിക്കും മേഖലാ സമ്മേളനങ്ങളെന്ന് മുരളി പറഞ്ഞു.

നാലാം ഗ്രൂപ്പ് നേതാവായ കെ. സുധാകരനെ അനുകൂലിക്കുന്നവര്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X