ഇന്ത്യ മാതൃകയായി കാണുന്നത് കേരളത്തെ: സുര്‍ജിത്
മലപ്പുറം: ഇന്ത്യ ഒരു മാതൃകയായി ഉറ്റുനോക്കുന്നത് കേരളത്തെയാണെന്ന് സിപിഎം സംസ്ഥാനജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പറഞ്ഞു. പാര്‍ട്ടി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ പാര്‍ട്ടിയായ ബിജെപി അധികാരത്തിലേറുന്നതു തടയാനാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കിതെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണ നല്‍കുന്നതു കൊണ്ട് കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാനയങ്ങള്‍ തിരുത്തുന്നതിനും സാധിക്കും.
ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് ഇന്ന് സിപിഎം പിന്തുണയില്ലാതെ നിലനില്‍ക്കാനാവില്ലെന്ന സ്ഥിതിയാണ്. കോണ്‍ഗ്രസിന്റെ വാഗ്ദാന ലംഘനങ്ങള്‍ തിരുത്തുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും പത്ത് മിനുട്ട് മാത്രം നീണ്ടുനിന്ന ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ സുര്‍ജിത് പറഞ്ഞു.












Click it and Unblock the Notifications