സുനാമിയില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കറ്റാനം: സുനാമി ദുരന്തത്തില്‍ പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭരണിക്കാവ് മണ്‍കുഴി വാര്‍ഡില്‍ സുറുമി മന്‍സില്‍ റെഹദ്രോസ് കുഞ്ഞിന്റെ മകന്‍ ഷുക്കൂര്‍ (36) മരിച്ചു.
കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ ഷുക്കൂര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ക്കു ശേഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും ചികിത്സയ്ക്കായി വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന ഷുക്കൂര്‍ ഫിബ്രവരി 19 ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് മരിച്ചത്.
ഡിസംബര്‍ 26ന് മത്സ്യം വാങ്ങാനായി കടപ്പുറത്ത് പോയ ഷുക്കൂറിന് സുനാമിയില്‍ പെട്ട് പരിക്കേല്‍ക്കുകയായിരുന്നു.
ഭാര്യ: റഹിയാനത്ത്. മക്കള്‍: സുറുമി, ഷെഫീക്ക്.












Click it and Unblock the Notifications