ഷാര്‍ജയില്‍ മലയാളി ടാക്സി ഡ്രൈവറെ കൊല ചെയ്തു
ഷാര്‍ജ: ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മലയാളി ടാക്സി ഡ്രൈവറെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി കുട്ടി ഷെയിഖ് ഷേര്‍ഷയാണ് ദേഹത്തെ മുറിവുകളില്‍ നിന്നും രക്തമൊഴുകുന്ന നിലയില്‍ ടാക്സിയില്‍ കണ്ടെത്തിയത്.
12 മുറിവുകളാണ് ഷേര്‍ഷയുടെ ശരീരത്തിലുണ്ടായിത്. ടാക്സി വാടകയ്ക്കെടുത്തവര്‍ ഷേര്‍ഷയുടെ കൈയിലുള്ളതൊക്കെ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്.
ഷാര്‍ജയില്‍ ടാക്സി ഡ്രൈവര്‍മാര്‍ കൊല ചെയ്യപ്പെടുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. രാത്രികളില്‍ യാത്രക്കാരെന്ന വ്യാജേനയെത്തി കുറ്റവാളികള്‍ ഡ്രൈവര്‍മാരുടെ പണവും മറ്റും അപഹരിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ നിത്യസംഭവമായിട്ടുണ്ട്.












Click it and Unblock the Notifications