ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുല്‍വേസി ദ്വീപില്‍ ഫെബ്രവരി 19 ശനിയാഴ്ച റിച്ചര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായി ഭൂചലനമുണ്ടായി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഫ്ലോറെസ് കടലില്‍ നിന്ന് ഉത്ഭവിച്ച ഭൂചലനം തെക്കുകിഴക്കന്‍ സുല്‍വേസിയയിലെ ബാവുബാവു നഗരത്തിന് പടിഞ്ഞാറാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്തോനേഷ്യന്‍ സമയം രാവിലെ 8.40നാണ് ഭൂചലനമുണ്ടായത്.
ഭൂചലനം 6.5 രേഖപ്പെടുത്തിയതായി അമേരിക്കന്‍ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കടലിനടിയിലുത്ഭവിക്കുന്ന ഇത്തരം ഭൂചലനങ്ങള്‍ സുനാമിയുണ്ടാക്കാന്‍ കഴിയുന്നവയാണെങ്കിലും ഇപ്പോഴുണ്ടായ ഭൂചലനം സുനാമി സൃഷ്ടിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകകള്‍ വീടുകളില്‍ നിന്നും പുറത്തേക്കോടി.












Click it and Unblock the Notifications