കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച മൂലം ജനജീവിതം തടസപ്പെട്ടു. കശ്മീര്‍ താഴ്വര മുഴുവന്‍ മഞ്ഞ് മൂടികിടക്കുകയാണ്. റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
ജമ്മു-ശ്രീനഗര്‍ ദേശീയപാത ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുതെന്ന് വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കശ്മീര്‍ ദേശീയപാതയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കടുത്ത മഞ്ഞീവഴ്ചയെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ഥിതി വിലയിരുത്താനായി സിവില്‍, ആര്‍മി ഓഫീസര്‍മാരുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. കടുത്ത ഹിമപാതത്തില്‍ ഈ മാസം 14 സൈനികരാണ് ജമ്മു കശ്മീരില്‍ മരിച്ചത്.












Click it and Unblock the Notifications