മുത്തങ്ങ: തന്റെ നിലപാട് ശരിയായിരുന്നുവെന്ന് ആന്റണി
കൊച്ചി: മുത്തങ്ങ സംഭവത്തില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് അന്ന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി.
മുത്തങ്ങയിലെ സ്ഥലം ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനാവില്ലെന്ന തന്റെ നിലപാട് പിന്നീട് വന്നവരും പിന്തുടരുകയായിരുന്നു. തന്റെ നിലപാട് ശരിയായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്- ആന്റണി പറഞ്ഞു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ പി. സുജാതന്‍ എഴുതിയ കേരളം വിലക്കു വാങ്ങിയ വിനാശങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ആന്റണി.












Click it and Unblock the Notifications