സിപിഎം സമ്മേളനം: എം. എന്‍. വിജയന്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ എം. എന്‍. വിജയന്‍ പങ്കെടുക്കില്ല.
ചില പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് വിജയന്‍ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പാര്‍ട്ടി ഭാരവാഹികളെ അലോസരപ്പെടുത്താന്‍ താത്പര്യമില്ലാത്തതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് വിജയന്‍ പറഞ്ഞു.
ഈ പ്രശ്നത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് വിജയന്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനം കഴിഞ്ഞാല്‍ പ്രതികരിക്കുമോ എന്ന ചോദ്യത്തിന് സമ്മേളനം കഴിഞ്ഞാല്‍ താന്‍ പാര്‍ട്ടിയിലുണ്ടാവുമോയെന്ന കാര്യം അറിയില്ലെന്നായിരുന്നു വിജയന്റെ പ്രതികരണം.
വിജയനെ സമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സാറാ ജോസഫ് സമ്മേളനത്തില്‍ പങ്കെടുക്കില്ല. സിപിഎമ്മിന്റേത് ഫാസിസ്റ് നടപടിയാണെന്ന് സാറാ ജോസഫ് പറഞ്ഞു. സുകുമാര്‍ അഴീക്കോടാണ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. യു. എ. ഖാദര്‍, ചെറിയാന്‍ ഫിലിപ് തുടങ്ങിയവരും സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications