സിപിഎം സമ്മേളനം: പൊതുചര്‍ച്ച തുടങ്ങി
മലപ്പുറം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പൊതുചര്‍ച്ച ആരംഭിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി. എസ്. അച്യുതാനന്ദനെതിരെ പേരെടുത്തു പറയാതെ രൂക്ഷവിമര്‍ശനമുണ്ടെന്നാണ് അറിയുന്നത്. ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കാന്‍ ഇത് കാരണമാകും. ഏഴ് ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അച്യുതാനന്ദന്‍ വിഭാഗീയപ്രവര്‍ത്തനം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അതീതമായി അച്യുതാനന്ദന്‍ പല പ്രശ്നങ്ങളിലും നിലപാടെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വി. എസ്. പക്ഷത്തിനെതിരെയുള്ള ആക്രമണത്തിന് ഔദ്യോഗിക പക്ഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും വി. എസ്. പക്ഷത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
ഫിബ്രവരി 20 ഞായറാഴ്ച രാവിലെ 10 മണിക്കാണ് പൊതുചര്‍ച്ച ആരംഭിച്ചത്. വൈകുന്നേരം വരെ ചര്‍ച്ച നീണ്ടുനില്‍ക്കും.












Click it and Unblock the Notifications