കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ലോക സിദ്ധാന്തം വി. എസ് പക്ഷം ഉന്നയിക്കും

  • By Staff
Google Oneindia Malayalam News

മലപ്പുറം: പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം ലംഘിച്ച് നാലാം ലോക സിദ്ധാന്തം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവാനുള്ള നീക്കത്തിലാണ് വി. എസ് പക്ഷം.

നാലാം ലോക സിദ്ധാന്തം സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലാകമ്മിറ്റികള്‍ തീരുമാനിച്ചുകഴിഞ്ഞു. സൈദ്ധാന്തിക പ്രശ്നങ്ങള്‍ സംസ്ഥാന സമ്മേളനത്തിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും നാലാം ലോക സിദ്ധാന്തത്തെ കുറിച്ച് പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ ഇനി ചര്‍ച്ച ആവശ്യമില്ലെന്നുമുള്ള പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെ മറികടന്നാണ് വി. എസ് പക്ഷത്തിന്റെ ഈ തീരുമാനം.

ഇക്കാര്യത്തില്‍ പോളിറ്റ് ബ്യൂറോയുടെ നിലപാടാണ് കാരാട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. കാരാട്ടിന്റെ നിര്‍ദേശം മറികടന്ന് വി. എസ് പക്ഷം പ്രശ്നം വീണ്ടും ഉന്നയിച്ചാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയ നിലപാട് ആവര്‍ത്തിക്കപ്പെടുമെന്നും അതോടെ ഈ പ്രശ്നം അടഞ്ഞ അധ്യായമായി തീരുമെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗികപക്ഷത്തിലെ ചിലര്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള ആയുധമെന്ന നിലയിലാണ് വി. എസ് പക്ഷം ഈ പ്രശ്നം ഉന്നയിക്കുന്നതിനെ കാണുന്നത്.

പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ തന്നെ നാലാംലോകസിദ്ധാന്തമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്. അതീവരഹസ്യമായാണ് പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ച നടന്നുവരുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X