Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 600 കോടിയുടെ സ്വര്‍ണനിക്ഷേപം

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ 600 കോടി രൂപയുടെ സ്വര്‍ണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.

വയനാട്, നിലമ്പൂര്‍, അട്ടപ്പാടി എന്നിവിടങ്ങളിലാണ് സ്വര്‍ണ്ണ നിക്ഷേപം ഉള്ളതെന്ന് വകുപ്പ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 1.45 കോടിയുടെ ഇരുമ്പയിര് നിക്ഷേപവും നിലമ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബേക്സൈറ്റ് നിക്ഷേപവും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഖനനത്തിനായി 177 കോടി രൂപയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ ധാതു നിക്ഷേപം എന്ന വിഷയത്തിലുള്ള സെമിനാര്‍ രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമ്പോഴാണ് സംസ്ഥാനത്തിന്റെ ധാതു നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ അറിയിച്ചത്.

സംസ്ഥാനത്ത് ധാതു ഖനനം നടക്കാത്തത് പാരിസ്ഥിതിക പ്രശ്നം കാരണമാണ്. ചെറിയ ഖനികളില്‍ നിന്ന് ഖനനം ചെയ്യുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യും. വലിയ ഖനികള്‍ ഉണ്ടാകുന്നതിനെക്കാള്‍ കുറച്ച് പാരിസ്ഥിതിക പ്രശ്നങ്ങളെ ഇത്തരം ഖനന യൂണിറ്റുകള്‍ ഉണ്ടാകൂവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+