സമരത്തിലേക്ക് തള്ളിവിടരുത്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ജീവനക്കാരെ സര്‍ക്കാര്‍ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണ്. അത് അനാവശ്യമോ അമിതമോ അല്ല. ജീവനക്കാരുടെ പണിമുടക്കിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫിബ്രവരി 20 ഞായറാഴ്ച കേരള ടീച്ചേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സിപിഎമ്മിന്റെ ന്യൂനപക്ഷപ്രേമം രാഷ്ട്രീയനേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അവരുടെ ന്യൂനപക്ഷസ്നേഹം ആത്മാര്‍ഥമായിരുന്നെങ്കില്‍ പശ്ചിമബംഗാളിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മെച്ചപ്പെടുമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications