തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്ക് പങ്കില്ല: രവി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് തനിക്ക് യാതൊരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി.
എപ്പോഴും തോല്‍ക്കുന്ന വടകര സീറ്റില്‍ പോലും താന്‍ പറഞ്ഞ സ്ഥാനാര്‍ഥിക്ക് സീറ്റ് നല്‍കിയിട്ടില്ലെന്ന് രവി പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രവി ഇങ്ങനെ പറഞ്ഞത്.
സിപിഎമ്മുമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. കെ. മുരളീധരനെ ഇനി കെപിസിസി പ്രസിഡന്റാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ല.
കെപിസിസി പ്രസിഡന്റിനോട് ആലോചിച്ചല്ല ഒരു മുഖ്യമന്ത്രിയും കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. ചാരായനിരോധനവും ശിവഗിരിയില്‍ ഉണ്ടായ പൊലീസ് നടപടിയും അന്നത്തെ പ്രസിഡന്റിനോട് ആലോചിച്ചിരുന്നില്ല. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി.
കോണ്‍ഗ്രസില്‍ നിന്നതുകൊണ്ട് കരുണാകരനോ ആന്റണിക്കോ ഉമ്മന്‍ചാണ്ടിക്കോ നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. അവര്‍ക്ക് നേട്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. സിപിഎമ്മുകാര്‍ കൊലപ്പെടുത്ത പാവപ്പെട്ട കോണ്‍ഗ്രസുകാരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടമുണ്ടായതെന്ന് രവി പറഞ്ഞു.












Click it and Unblock the Notifications