മുരളിയുടെ ലക്ഷ്യം പങ്കുവയ്പ്: ശരത്ചന്ദ്രപ്രസാദ്
കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെടുന്നത് പങ്കുവയ്പിലൂടെ ലാഭം കൊയ്യാമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ തന്റെ സ്ഥാനമുറപ്പിക്കാനാണ് മുരളി ശ്രമിക്കുന്നത്. പങ്കുവയ്പില്‍ ആദ്യം പരിഗണിക്കപ്പെടുക താനായിരിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് പ്രവര്‍ത്തകരുടെ പേരില്‍ ആണയിട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കുന്നത്.
താന്‍ പാര്‍ലമെന്റിലേക്ക് നിയമസഭയിലേക്കോ മത്സരിക്കുമ്പോള്‍ മാത്രം ഐക്യം, മറ്റുള്ളവര്‍ മത്സരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭിന്നിപ്പ് എന്നതാണ് മുരളിയുടെ നയം. ഇത് ഇനി വിലപ്പോവില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം വിടുമോയെന്ന മുരളിയുടെ ചോദ്യത്തിനര്‍ഥം മുരളി ആരുമായോ കൂട്ടുകെട്ടിയുണ്ടാക്കിയിട്ടുണ്ടെന്നാണ്.
രാജ്യസഭാംഗത്വമോ ഗവര്‍ണര്‍ സ്ഥാനമോ നല്‍കേണ്ട എന്ന് മുരളി പറയുന്നത് പകരം തന്റെ ഫോര്‍മുല മുന്നോട്ടുവയ്ക്കാനുള്ള തന്ത്രമെന്ന നിലയിലാണെന്ന് ശരത് പറഞ്ഞു.












Click it and Unblock the Notifications