പണിമുടക്ക്: യൂണിയനുകളുമായി തിങ്കളാഴ്ച ചര്‍ച്ച
തിരുവനന്തപുരം: ഫിബ്രവരി 22 ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും യൂണിയനുകളുമായി തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ പ്രഖ്യാപിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിവിധ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചു. സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കും ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications