സുനാമി: 748 വീടുകള്‍ നിര്‍മിക്കാന്‍ അനുമതി
തിരുവനന്തപുരം: സുനാമി ദുരന്തബാധിതര്‍ക്ക് 748 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതില്‍ 445 വീടുകള്‍ നിര്‍മിക്കാന്‍ മാതാ അമൃതാനന്ദമയി മഠത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
വീടുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി പത്രം അമൃതാനന്ദമയീ മഠത്തിന് ശനിയാഴ്ച കൈമാറി. 50 വീടുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി മഠത്തിന് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. അതുള്‍പ്പടെയുള്ള 445 വീടുകള്‍ നിര്‍മ്മിക്കാനാണ് മഠത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
303 വീടുകള്‍ വിവിധ സന്നദ്ധ സംഘടനകള്‍ പണിയും. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാകും വീടുപണി നടക്കുക. സുനാമി ദുരന്തം കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച കൊല്ലം ജില്ലയിലാകും വീട് പണിയുക. മൊത്തം മൂവായിരം വീടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.












Click it and Unblock the Notifications