ജമ്മു: സൈനികരുമായി ബന്ധം പുന:സ്ഥാപിച്ചു
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ജവഹര്‍ ടണലില്‍ കുടുങ്ങിപ്പോയ സൈനികരുമായി ബന്ധം പുന:സ്ഥാപിച്ചു. ഇവര്‍ക്ക് സൈന്യം അവശ്യസാധനങ്ങള്‍ വിമാനങ്ങളില്‍ നിന്നിട്ടുകൊടുത്തു.
മുന്നൂറിലേറെ പേര്‍ ജവഹര്‍ ടണലില്‍ കുടുങ്ങിയിട്ടുണ്ട്. കടുത്ത മഞ്ഞുവീഴ്ച മൂലം ടണലിന്റെ രണ്ടറ്റവും മഞ്ഞടിഞ്ഞ നിലയിലാണ്. മഞ്ഞ് നീക്കാനായെത്തിയ സൈനികരാണ് ടണലില്‍ കുടുങ്ങിപ്പോയത്. ഹിമപാതത്തെ തുടര്‍ന്ന് ജവാഹര്‍ ടണലിലും പൂഞ്ചിലുമായി മുപ്പതോളം പേര്‍ മരിച്ചിട്ടുണ്ട്.
ജമ്മു-ശ്രീനഗര്‍ ദേശീയപാത അടയുകയും വൈദ്യുതി ബന്ധം ഇല്ലാതാവുകയും ചെയ്തതോടെ കശ്മീര്‍ താഴ്വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ്. അനന്ത്നാഗ്, ബാരാമുള്ള ജില്ലകളില്‍ മഞ്ഞിടിഞ്ഞ് ഒട്ടേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications