നീലന്‍ കേസിലെ നടപടികള്‍ സ്റേ ചെയ്തു
ദില്ലി: നളിനി നെറ്റോ - നീലന്‍ ലൈംഗിക പീഡന കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റേ ചെയ്തു. നളിനി നെറ്റോ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് നടപടികള്‍ സ്റേ ചെയ്യാന്‍ ഫെബ്രവരി 21ചൊവാഴ്ച സുപ്രിം കോടതി ഉത്തരവായത്.
തിരുവനന്തപുരം രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിലനില്‍ക്കുന്ന ഈ കേസിലെ വിസ്താരം ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഈ കേസില്‍ വാദം കേട്ട മജിസ്ട്രേട്ട് ചെറിയാന്‍ കെ. കുര്യാക്കോസിന് സ്ഥാനക്കയറ്റം ലഭിച്ചതു മൂലം ഇദ്ദേഹത്തിനു പകരമെത്തിയ ജഡ്ജിയായിരുന്നു വിധി പറയേണ്ടിയിരുന്നത്.
കേസിന്റെ വിധി പറയാന്‍ ചെറിയാന്‍ കെ കുര്യക്കോസിനെ അനുവദിക്കണമെന്നും കേസ് അദ്ദേഹത്തിന്റെ കോടതിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നളിനി ഹര്‍ജി നല്‍കിയിരുന്നെങ്കിലും അസിസ്റന്റ് സെഷന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തുള്ള കുര്യാക്കോസിന്റെ കോടതിയിലേക്ക് കേസ് മാറ്റാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതെത്തുടര്‍ന്നാണ് നളിനി നെറ്റോ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications