ലോട്ടറി: കോടതിയലക്ഷ്യനടപടികള്‍ പിന്‍വലിച്ചു
ദില്ലി: ലോട്ടറി കേസില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
കേസ് കോടതിയില്‍ പരിഗണനക്കു വന്നപ്പോള്‍ കോടതിയലക്ഷ്യത്തിന് സര്‍ക്കാര്‍ നിരുപാധികം മാപ്പുപറഞ്ഞു സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യനടപടികള്‍ പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്. ലോട്ടറിക്കേസില്‍ കോടതിയുടെ നിര്‍ദേശങ്ങളനുസരിക്കാമെന്നും അന്യസംസ്ഥാനലോട്ടറികള്‍ക്കെതിരെ നടപടികളെടുക്കുക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയുടെ സ്റേ നിലനില്‍ക്കുമ്പോഴും അന്യസംസ്ഥാനലോട്ടറികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെതിരെ മേഘാലയ സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്.
ജസ്റിസ് അശോക് ഖാന്‍, ജസ്റിസ് എ ആര്‍ ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസിലുള്ള വാദം കേട്ടത്.












Click it and Unblock the Notifications