Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള കമ്മിഷന്‍: തീരുമാനം മാര്‍ച്ച് രണ്ടിന്

തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ശമ്പള കമ്മിഷനെ നിയമിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് രണ്ടിന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സംഘടനാനേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പണിമുടക്ക് പിന്‍വലിച്ചേക്കും.

ചര്‍ച്ച വിജയമായിരുന്നുവെന്ന് ഭരണാനുകൂല സംഘടനകള്‍ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു.

ധനകാര്യമന്ത്രി വക്കം പുരുഷോത്തമനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടക്കാല ആശ്വാസം അനുവദിക്കുന്നതു സംബന്ധിച്ച് വ്യക്തമായ ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടാണ് ശമ്പള പരിഷ്കരണം വൈകാന്‍ കാരണമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+