സിപിഎം സമ്മേളനം: പൊതുചര്‍ച്ച സമാപിച്ചു
മലപ്പുറം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തക റിപ്പോര്‍ട്ടിന്മേലുള്ള പ്രതിനിധികളുടെ പൊതുചര്‍ച്ച സമാപിച്ചു.
സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിക്ക് അന്തിമരൂപം നല്‍കും. തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ പിണറായി വിജയന്‍ ചര്‍ച്ചക്ക് മറുപടി പറയും.
സമ്മേളനത്തിലെ 59 പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തതായി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവര്‍ത്തക റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച അവസാനിച്ചതോടെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സമാന്തരമായി നടക്കുന്നുണ്ടെങ്കിലും മത്സരത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് ഇതുവരെയുള്ള ചര്‍ച്ചകളുടെ പോക്ക് നല്‍കുന്ന സൂചന.












Click it and Unblock the Notifications