സിപിഎം: മത്സരമൊഴിവാക്കാന്‍ സമ്മര്‍ദം
മലപ്പുറം: സിപിഎം സംസ്ഥാനസമ്മേളനത്തില്‍ മത്സരമൊഴിവാക്കി സമവായത്തിലെത്താന്‍ വിഎസ്-പിണറായി പക്ഷങ്ങള്‍ക്കു മേല്‍ ഒരു വിഭാഗം പ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള നാല്‍പതോളം നിഷ്പക്ഷപ്രതിനിധികളാണ് പാര്‍ട്ടി ഐക്യത്തിനു വേണ്ടി മത്സരമൊഴിവാക്കാന്‍ ശ്രമിക്കുന്നത്. മത്സരത്തിന് മുന്‍കയ്യെടുക്കുന്ന പക്ഷത്തിന് എതിരായി വോട്ടുചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
അതേ സമയം പിണറായി പക്ഷത്തിനെതിരെ മത്സരത്തിനൊരുങ്ങാന്‍ അണികള്‍ക്ക് വിഎസ് പക്ഷക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പിണറായി പക്ഷത്തെ 12ളം നേതാക്കള്‍ മറുപക്ഷത്തെ വെട്ടിനിരത്തല്‍ ലിസ്റിലുണ്ടെന്നാണ് അറിയുന്നത്.
വിഎസ് പക്ഷം മത്സരത്തിനു തയ്യാറായാല്‍ തിരിച്ചടിക്കാന്‍ തയ്യാറായി വിഎസ് പക്ഷത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള വെട്ടിനിരത്തല്‍ ലിസ്റ് പിണറായി പക്ഷവും തയ്യാറാക്കിക്കഴിഞ്ഞു.
അതേ സമയം വിഎസ് പക്ഷത്തിന്റെ പിന്തുണയോടെ സംസ്ഥാനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ പിണറായി പക്ഷത്തേക്കു ചായുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പിണറായിക്കെതിരെ പല ആരോപണങ്ങളും കൈവശമുള്ള വിഎസ് പക്ഷത്തിന് മത്സരമൊഴിവാക്കാന്‍ താല്പര്യം കാണില്ലെന്നു തന്നെയാണ് സൂചന.












Click it and Unblock the Notifications