സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഫെബ്രവരി 22മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.
മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം മാറ്റിയത്. ചര്‍ച്ചക്ക് ശേഷം ഭരണ, പ്രതിപക്ഷ അനുകൂല സംഘടനകള്‍ വെവ്വേറെ യോഗം ചേര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് എതിരല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയേയും ശമ്പളകമ്മീഷന്‍ നടപ്പാക്കേണ്ട ആവശ്യങ്ങളെപ്പറ്റി സര്‍വീസ് സംഘടനകളോട് എഴുതിവാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെയും സെറ്റോ സ്വാഗതം ചെയ്തു.












Click it and Unblock the Notifications