നേരിട്ടുള്ള ഒരു കരിപ്പൂര്‍-ജിദ്ദ വിമാനം കൂടി
കരിപ്പൂര്‍: എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള ഒരു വിമാനസര്‍വീസ് കൂടി ആരംഭിക്കും.
പുതിയ വിമാനം ഞായറാഴ്ച അര്‍ധരാത്രി ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തും. മാര്‍ച്ച് ഒടുവിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള അഞ്ച് വിമാനങ്ങളാവും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരിലെത്തുന്ന നാല് സര്‍വീസുകളാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ഈ റൂട്ടില്‍ നടത്തുന്നത്.
കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ഏഴാക്കാന്‍ എയര്‍ ഇന്ത്യക്ക് ആലോചനയുണ്ട്. ആഴ്ചയില്‍ ശേഷിക്കുന്ന രണ്ട് ദിവസങ്ങളില്‍ കൂടി വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി.












Click it and Unblock the Notifications