പങ്കജാക്ഷന്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറി
ചെന്നൈ: പോണ്ടിച്ചേരിയില്‍ ചേര്‍ന്ന ആര്‍എസ്പി ദേശീയസമ്മേളനം ജനറല്‍ സെക്രട്ടറിയായി കെ. പങ്കജാക്ഷനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഇതു മൂന്നാംതവണയാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയാകുന്നത്.
31 അംഗകേന്ദ്രകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും കേന്ദ്രകമ്മറ്റിയിലേക്ക് പ്രൊഫ ടി. ജെ. ചന്ദ്രചൂഢന്‍, വി. പി. രാമകൃഷ്ണപിള്ള, എ. എ. അസീസ്, എന്‍. കെ. പ്രേമചന്ദ്രന്‍, കെ. ശങ്കരന്‍ നായര്‍, വി. എസ്. മാധവന്‍ നായര്‍, ഇല്ലിക്കല്‍ അഗസ്തി, അഡ്വ. വി. മോഹന്‍ദാസ്, പി. ഡി. കാര്‍ത്തികേയന്‍, അഡ്വ. ഫിലിപ്പ് കെ. തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന ടി. കെ. നാണുമാസ്ററെ ഇത്തവണ സമ്മേളന പ്രതിനിധിയല്ലാത്തതിനാല്‍ ഒഴിവാക്കി.
പൊതുമിനിമം പരിപാടി നടപ്പാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനുള്ള പിന്‍തുണ തുടരുന്ന കാര്യം ഇടതുകക്ഷികള്‍ പുനപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.












Click it and Unblock the Notifications