ചന്ദനക്കടത്ത്: ദൗത്യസേന റെയ്ഡ് തുടങ്ങി
ഇടുക്കി: ചന്ദനക്കടത്ത് തടയുന്നതിന്റെ ഭാഗമായി വനംവകുപ്പില്‍ പുതുതായി രൂപീകരിച്ച ദൗത്യസേന മറയൂര്‍ കാടുകളില്‍ റെയ്ഡ് തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ദൗത്യസേനയില്‍ 40 അംഗങ്ങളുണ്ട്.
ചന്ദനമാഫിയ അടുത്തിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദൗത്യസേന രൂപീകരിച്ചത്. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നത പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ മറയൂരില്‍ നിന്നും 7500 കോടി രൂപയുടെ ചന്ദനമരങ്ങള്‍ നഷ്ടപ്പെട്ടതായി തെളിഞ്ഞിരുന്നു. മറയൂരില്‍ ആകെയുള്ള 60,000 ചന്ദനമരങ്ങളില്‍ 2004ല്‍ മാത്രം 2000ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. ഒരു കിലോ ചന്ദനത്തില് വിപണിയില്‍ 1100 രൂപ വില വരും.
കര്‍ണാടകത്തിലും തമിഴ്നാട്ടിലും ചന്ദനക്കടത്തുകാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളാത്തതാണ് ചന്ദനക്കൊള്ള വര്‍ദ്ധിക്കാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായമുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചന്ദനക്കടത്തുകാരില്‍ നിന്നുള്ള സുരക്ഷ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതു വരെ ചന്ദന സംരക്ഷണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അടുത്തിടെ ചേര്‍ന്ന ഫോറസ്റ് പ്രൊട്ടക്റ്റീവ് സ്റാഫ് അസോസിയേഷന്‍ സമ്മേളനത്തില്‍ തീരുമാനമെടുത്തിരുന്നു.












Click it and Unblock the Notifications