ഹരിയാനയിലെ വോട്ടെണ്ണല്‍ 27നു നടത്തണം: കോടതി
ദില്ലി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മുമ്പു നിശ്ചയിച്ച ഫെബ്രവരി 27നു നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
വോട്ടെണ്ണല്‍ ഫെബ്രവരി 23ലേക്കു മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ലോക്ദള്‍ പാര്‍ട്ടി നേതാവ് ഓംപ്രകാശ് ചൗട്ടാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ബീഹാറിലേയും ജാര്‍ഖണ്ഡിലേയും വോട്ടെണ്ണല്‍ നടക്കുന്ന ഫെബ്രവരി 27നു തന്നെയാണ് ഹരിയാനയിലെയും വോട്ടെണ്ണല്‍ നടത്താന്‍ ആദ്യം തീരൂമാനിച്ചിരുന്നത്. എന്നാല്‍ മറ്റു രണ്ടിടങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥരെ കൂടുതല്‍ വിന്യസിക്കാന്‍ വേണ്ടി ഹരിയാനയിലെ വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിരുന്നു.
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ ഈ തീരുമാനമെന്ന് അംഗീകരിച്ച കോടതി പോസ്റല്‍ വോട്ടുകള്‍ എത്തിച്ചേര്‍ന്ന ശേഷം മാത്രമെ വോട്ടെണ്ണല്‍ നടത്താവൂയെന്ന് നിര്‍ദേശം നല്‍കി. പ്രത്യേക സാഹചര്യങ്ങളില്‍ വോട്ടെണ്ണല്‍ തീയതികള്‍ മാറ്റാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് അധികാരമുണ്ടായിരിക്കുമെന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications